ബയോമെട്രിക്ഡിവൈസുകള്‍

ആധാര്‍ നമ്പര്‍ ഉടമകളില്‍ നിന്ന് ബയോമെട്രിക്ക് വിവരങ്ങളായ വിരലടയാളം/മിഴിപടലം/രണ്ടു വിവരങ്ങളും രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെയാണ് ബയോമെട്രിക്ക് ഉപകരണങ്ങള്‍ എന്നതു കൊണ്ട് അര്ത്ഥ മാക്കുന്നത്. വേറിട്ട ഉപകരണങ്ങള്‍, ഏകീകൃത ഉപകരണങ്ങള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളില്‍ പെടുന്നു.

വേറിട്ട ഉപകരണങ്ങൾ: പേഴ്സനല്‍ കമ്പ്യൂട്ടര്‍/ലാപ്പ്‌റ്റോപ്പ്/മൈക്രോ എറ്റിഎം പോലെ കേന്ദ്ര ഉപകരണവുമായി ബന്ധം ആവശ്യമായ ബയോമെട്രിക്ക് ഉപകരണ വിഭാഗത്തെയാണ് (വിരലടയാളം/മിഴിപടലം) ഇത്തരം ഉപകരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഏകീകൃത ഉപകരണങ്ങൾ: ഏകീകൃത ഉപകരണങ്ങളില്‍, ഫോണ്‍/ടാബ്‌ലറ്റ് പോലെയുള്ള ഉപകരണ സംവിധാനത്തോട് സെന്സിര്‍ സംയോജിപ്പിച്ചിരിക്കും.

വിന്യസിക്കാവുന്ന ബയോമെട്രിക്ക് ഉപകരണങ്ങളില്‍ താഴെപ്പറയുന്ന രൂപഘടനയിലുള്ളവ ഉള്പ്പെ ടുന്നു:

  • മൈക്രോ എറ്റിഎമ്മുകള്‍, ഹാജര്‍ ഉപകരണങ്ങള്‍ എന്നിവ പോലെ കയ്യിലേന്താവുന്ന/പിഒഎസ് ഉപകരണം
  • പേഴ്‌സനല്‍ കമ്പ്യൂട്ടറിനോടു ബന്ധിപ്പിച്ച യുഎസ്ബി ഉപകരണം
  • ബയോമെട്രിക്ക് സെന്സിറുള്ള മൊബൈല്‍ ഫോണ്
  • എറ്റിഎമ്മുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമ തൊഴില്‍ അപേക്ഷാ പോലെയുള്ള കിയോസ്‌ക്കുകള്

തങ്ങളുടെ സേവനം നല്കലല്‍ ആവശ്യങ്ങള്‍, സേവനത്തിന്റെ സ്വഭാവം, ഇടപാടുകളുടെ വൈപുല്യം, ആവശ്യമുള്ള കൃത്യതാ തലങ്ങള്‍, തങ്ങളുടെ സേവനം നല്കനലുമായി ബന്ധപ്പെട്ട അപകട സാദ്ധ്യതാ ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അഭ്യര്ത്ഥി്ക്കുന്ന സ്ഥാപനങ്ങള്ക്ക് ഉചിതമായ പ്രമാണീകരണ മാതൃക (ബയോമെട്രിക്ക് മാതൃകയെങ്കില്‍ വിരലടയാളം/മിഴിപടലം) തിരഞ്ഞെടുക്കാവുന്നതാണ്. ബയോമെട്രിക്കുകള്ക്കൊരപ്പം (വിരലടയാളം/മിഴിപടലം/ വിരലടയാളവും മിഴിപടലവും) വിരലടയാളം/മിഴിപടലം/ രണ്ടും/ഒറ്റത്തവണ പാസ്‌വേഡ് ഉള്പ്പെളടുന്ന ബഹുഘടക പ്രമാണീകരണം മാതൃകയായി തിരഞ്ഞെടുത്താല്‍ സാക്ഷ്യപ്പെടുത്തിയ ബയോമെട്രിക്ക് ഉപകരണങ്ങ (വിരലടയാളം/മിഴിപടലം)ളുടെ സംഭരണത്തിനായി സാക്ഷ്യപ്പെടുത്തിയ ഉപകരണ വിതരണക്കാരുടെ പ്രസിദ്ധപ്പെടുത്തിയ പട്ടിക അഭ്യര്ത്ഥിരക്കുന്ന സ്ഥാപനത്തിനു പ്രയോജനപ്പെടുത്താവുന്നതാണ് (മേല്ക്കൊ ടുത്തിട്ടുള്ള വെബ്‌സൈറ്റ് ലിങ്കില്‍ ഊന്നല്‍ നല്കിയിട്ടുള്ളതു പോലെ).

എല്ലാ പ്രമാണീകരണ പരിസ്ഥിതി പങ്കാളികളും രജിസ്റ്റര്‍ ചെയ്ത ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നു.

“രജിസ്റ്റര്‍ ചെയ്ത ഉപകരണങ്ങൾ” എന്നത് എന്ക്രി്പ്ഷന്‍ കീ മാനേജ്‌മെന്റിനായി ആധാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉപകരണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ ഉപകരണങ്ങളെ പ്രത്യേകമായി തിരിച്ചറിയാനും അംഗീകരിക്കാനും രജിസ്റ്റര്‍ ചെയ്ത ഓരോ ഉപകരണത്തിലെയും എന്ക്രിരപ്ഷന്‍ കീകള്‍ കൈകാര്യം ചെയ്യാനും ആധാര്‍ പ്രമാണീകരണ സെര്വ റിനു കഴിയും.

  • ഉപകരണം തിരിച്ചറിയൽ ഓരോ ഭൗതിക സെന്സരര്‍ ഉപകരണത്തിലും ഉപകരണ പ്രമാണീകരണം, പിന്തുടരല്‍ സാദ്ധ്യത, അപഗ്രഥന രീതി, തട്ടിപ്പു കൈകാര്യം ചെയ്യല്‍ എന്നിവ അനുവദിക്കുന്ന ഒരു സവിശേഷ തിരിച്ചറിയല്‍ സംവിധാനമുണ്ട്.
  • സംഭരിച്ചുവച്ച ബയോമെട്രിക്ക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കൽ സെന്സടര്‍ മുതല് കേന്ദ്ര ഉപകരണം വരെ രഹസ്യഭാഷയിലാക്കാത്ത ബയോമെട്രിക്കുകള്‍ അയയ്ക്കുന്നത് ഒഴിവാക്കി സുരക്ഷിത മേഖലയ്ക്കുള്ളിലായി നടപടി സ്വീകരിച്ചതും രഹസ്യഭാഷയിലാക്കിയതുമാണ് ഓരോ ബയോമെട്രിക്ക് രേഖയും.

ബയോമെട്രിക്ക് ഉപകരണം സാക്ഷ്യപ്പെടുത്തൽ

സാക്ഷ്യപ്പെടുത്തല്‍ സംബന്ധമായി ആവശ്യാനുസരണവും അതോറിറ്റി കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്ദേഅശങ്ങള്‍ പ്രകാരവും പ്രമാണീകരണത്തിന് ഉപയോഗിക്കുന്ന എല്ലാ ബയോമെട്രിക്ക് ഉപകരണങ്ങളും സാക്ഷ്യപ്പെടുത്തേണ്ടതാണ്.