യുഐഡിഎഐ സംവിധാനത്തിലെ സുരക്ഷ
വ്യക്തിപരിരക്ഷയും അയാളുടെ വിവരങ്ങളുടെ സംരക്ഷണവും യുഐഡിഎഐയുടെ പദ്ധതിയുടെ രൂപകല്പങനയില്ത്തവന്നെ അന്തര്ലീുനമാണ്. വ്യക്തിയെക്കുറിച്ച് ഒന്നും വ്യക്തമാക്കാത്ത ഒരു ക്രമരഹിത നമ്പറുള്ളതു മുതല് താഴെ ചേര്ത്തി ട്ടുള്ള മറ്റു സവിശേഷതകള് വരെയുള്ള കാര്യത്തില് തങ്ങളുടെ ഉദ്ദേശ്യത്തിന്റെയും താല്പരര്യങ്ങളുടെയും മര്മരമായി സ്ഥിരവാസിയുടെ താല്പ ര്യത്തെ യുഐഡി പരിരക്ഷിക്കുന്നു.
പരിമിത വിവര ശേഖരണം: ആധാര് നല്കാ നും ആധാര് ഉടമകളുടെ വ്യക്തിത്വം സ്ഥിരീകരിക്കാനുമാണ് യഥാര്ത്ഥ ത്തില് യുഎഐഡിഎഐ വിവരങ്ങള് ശേഖരിക്കുന്നത്. വ്യക്തിത്വം സ്ഥാപിക്കാനായി യുഐഡിഎഐ ശേഖരിക്കുന്ന അടിസ്ഥാന വിവര മണ്ഡല വിവരങ്ങളില് പേര്, ജനനത്തീയതി, ലിംഗം, മേല്വിലാസം, മാതാവിന്റെ/പിതാവിന്റെ/രക്ഷാകര്ത്താ വിന്റെ പേര് (കുട്ടികളുടെ കാര്യത്തില് അവശ്യമെങ്കിലും മറ്റുള്ളവര്ക്കുി വേണ്ട), മൊബൈല് നമ്പര്, ഇ-മെയില് (ഐച്ഛികം) എന്നിവയുള്പ്പെ്ടുന്നു. അതുല്യത സ്ഥാപിക്കാനാണ് യുഐഡിഎഐ ബയോെമട്രിക്ക് വിവരങ്ങളായ ഫോട്ടോ, 10 വിരലുകളുടെ അടയാളം, മിഴിപടല സ്കാന് എന്നിവ ശേഖരിക്കുന്നത്.
വ്യക്തിവിവര ശേഖരണവും ശേഖരിച്ച വിവരങ്ങളെ പിന്തുടരലും ഇല്ല:മതം, ജാതി, സമുദായം, വര്ഗം്, വംശം, വരുമാനം, ആരോഗ്യം എന്നിങ്ങനെ സംവേദനക്ഷമതയുള്ള വ്യക്തിപരമായ വിവരങ്ങള് ശേഖരിക്കുന്നതിനെ യുഐഡിഎഐ നയം വിലക്കുന്നു. തിരിച്ചറിയലിനും വ്യക്തിത്വ സ്ഥിരീകരണത്തിനും ആവശ്യമായ വിവരങ്ങളിലേക്ക് വിവരശേഖരണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല് വ്യക്തികളെ സംബന്ധിച്ച വിവരശേഖരണം യുഐഡി മുഖേന സാദ്ധ്യമല്ല. വ്യക്തിവിവര ശേഖരണത്തിലേക്കു നയിച്ചേക്കാമെന്ന സിഎസ്ഒമാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില് യുഐഡിഎഐ ശേഖരിക്കാന് ഉദ്ദേശിച്ചിരുന്ന അതിന്റെ പ്രാരംഭ വിവരപ്പട്ടികയുടെ ഭാഗമായ ജന്മസ്ഥല വിവര മണ്ഡലം യഥാര്ത്ഥ ത്തില് യുഐഡിഎഐ ഉപേക്ഷിക്കുകയായിരുന്നു. വ്യക്തിയുടെ ഇടപാടു സംബന്ധിച്ച രേഖകളൊന്നും യുഐഡിഎഐ ശേഖരിക്കുന്നില്ല. ആധാര് മുഖേന തങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്ന വ്യക്തിയുടെ രേഖകള് അത്തരം ഒരു സ്ഥിരീകരണം നടന്നു എന്നതു പ്രതിഫലിപ്പിക്കുക മാത്രമാണു ചെയ്യുക. ഏതെങ്കിലും തര്ക്കം പരിഹരിക്കാനുണ്ടെങ്കില്, സ്ഥിരവാസിയുടെ താല്പിര്യം മുന്നികര്ത്തി ഈ പരിമിത വിവരങ്ങള് ഒരു ഹ്രസ്വകാലത്തേക്കു സൂക്ഷിക്കുന്നതാണ്.
വിവരങ്ങള് വെളിപ്പെടുത്തല് - ഉവ്വ് അല്ലെങ്കില് ഇല്ല എന്ന പ്രതികരണം: ആധാര് വിവരശേഖരത്തിലെ വ്യക്തിപരമായ വിവരങ്ങള് വെളിപ്പെടുത്തുന്നതില് നിന്ന് യുഐഡിഎഐയെ വിലക്കിയിട്ടുണ്ട്. ഒരു വ്യക്തിത്വം ഒത്തുനോക്കി തീര്ച്ചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്് 'ഉവ്വ്' അല്ലെങ്കില് 'ഇല്ല' എന്ന പ്രതികരണം മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. കോടതി ഉത്തരവ്, ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവ്, ദേശീയ സുരക്ഷാപരമായ കാരണങ്ങള് എന്നിവ മാത്രമാണ് അപവാദങ്ങള്. ന്യായമായ ഈ അപവാദം വ്യക്തവും കൃത്യവുമാണ്. സുരക്ഷാ ഭീഷണിയുണ്ടായാല് വിവരങ്ങളിലേക്കുള്ള കടന്നുകയറ്റം സംബന്ധിച്ച് അമേരിക്കയിലും യൂറോപ്പിലും പിന്തുടരുന്ന സുരക്ഷാ നിയമങ്ങളുടെ ചുവടു പിടിച്ചുള്ളതാണ് ഈ സമീപനം.
വിവര സംരക്ഷണവും സ്വകാര്യതയും: സമാഹരിച്ച വിവരങ്ങളുടെ സുരക്ഷയും രഹസ്യ സ്വഭാവവും ഉറപ്പാക്കേണ്ട ചുമതല യുഐഡിഎഐയ്ക്ക് ഉണ്ട്. യുഐഡിഎഐ നല്കുലന്ന സോഫ്റ്റ്വെയറില് വിവരങ്ങള് ശേഖരിക്കുകയും യാത്രയ്ക്കിടെയുള്ള ചോര്ച്ച തടയാന് അത് രഹസ്യ രൂപത്തിലാക്കുകയും ചെയ്യുന്നു. സമാഹരിക്കുന്ന വിവരങ്ങളിലേക്ക് പ്രവേശനം ഇല്ലാത്ത, പരിശീലനം സിദ്ധിച്ചതും സാക്ഷ്യപ്പെടുത്തിയതുമായ എന്റോളര്മാോര് വിവരങ്ങള് ശേഖരിക്കുന്നതാണ്. തങ്ങളുടെ വിവരങ്ങളുടെ ഭദ്രതയും പൂര്ണ്തയും ഉറപ്പാക്കാന് യുഐഡിഎഐയ്ക്ക് സമഗ്രമായ ഒരു സുരക്ഷിതത്ത്വ നയമുണ്ട്. വിവര സുരക്ഷാ പദ്ധതി, കേന്ദ്ര തിരിച്ചറിയല് വിവര സംഭരണിക്കു വേണ്ടിയുള്ള നയങ്ങള്, യുഐഡിഎഐയുടെയും അതിന്റെ കരാര് ഏജന്സിയകളുടെയും വിധേയത്വം പരിശോധിക്കാനുള്ള സംവിധാനങ്ങള് എന്നിവ ഉള്പ്പെവടെ ഇതുമായി ബന്ധപ്പെട്ട കൂടുതല് വിശദാംശങ്ങള് യുഐഡിഎഐ പ്രസിദ്ധപ്പെടുത്തുന്നതാണ്. കൂടാതെ, കര്ശ്ന സുരക്ഷാ - സംഭരണ ചട്ടങ്ങള് പ്രാബല്യത്തിലുണ്ടായിരിക്കുന്നതാണ്. ഏതു സുരക്ഷാ ലംഘനത്തിനും ശിക്ഷ കടുത്തതായിരിക്കും. തിരിച്ചറിയാനുള്ള വിവരങ്ങള് വെളിപ്പെടുത്തുന്നതിനുള്ള ശിക്ഷകളും ഇതിലുള്പ്പെ ടുന്നു. വിവരങ്ങളിലേക്കുള്ള കടന്നുകയറ്റം ഉള്പ്പെ്ടെ കേന്ദ്ര തിരിച്ചറിയല് വിവര സംഭരണിയിലേക്കുള്ള അനധികൃത പ്രവേശനത്തിനും കേന്ദ്ര തിരിച്ചറിയല് വിവര സംഭരണിയിലെ വിവരങ്ങള്ക്കു കേടുവരുത്തുന്നതിനും ശിക്ഷ ഉണ്ടായിരിക്കും.
യുഐഡിഎഐ വിവരങ്ങളുടെ കേന്ദ്രീകരണവും മറ്റു വിവരശേഖരവുമായുള്ള ബന്ധിപ്പിക്കലും: മറ്റേതെങ്കിലും വിവരശേഖരങ്ങളുമായോ മറ്റു വിവരശേഖരങ്ങളിലെ വിവരങ്ങളുമായോ യുഐഡി വിവരശേഖരം ബന്ധിക്കപ്പെട്ടിട്ടില്ല. ഒരു സേവനം സ്വീകരിക്കുന്ന ഘട്ടത്തില്, അതും ആധാര് ഉടമയുടെ സമ്മതത്തോടെ മാത്രം, ഒരു വ്യക്തിയുടെ വ്യക്തിത്വം പരിശോധിച്ചു നിര്ണരയിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇതിനുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വളരെ വിശ്വസ്തരായ ഏതാനും വ്യക്തികള് നേരിട്ടും ഇലക്ട്രോണിക്കായും യുഐഡി വിവരശേഖരത്തെ കാത്തുസൂക്ഷിക്കുന്നതാണ്. ഉയര്ന്നാ സുരക്ഷയുള്ള വിവര സംഭരണിയില് അതീവ രഹസ്യ ഭാഷയില് സൂക്ഷിക്കുന്ന ഇത് പല യുഐഡി ഉദ്യോഗസ്ഥര്ക്കു പോലും ലഭിക്കില്ല. ഇതിലേക്കുള്ള പ്രവേശനം സംബന്ധിച്ച എല്ലാ വിശദാംശങ്ങളും യഥോചിതം രേഖപ്പെടുത്തുന്നതാണ്.