ആധാർഡാറ്റപരിഷ്ക്കരിക്കല്‍

Registered Mobile Number

Registered mobile number is essential to access Aadhaar Online Services

You can verify your mobile number that has been declared at the time of enrolment or during latest Aadhaar detail update.

If you have not registered your Mobile number while enroling for Aadhaar, you are required to visit a Permanent Enrolment Center to get it registered.

സർക്കാർ -സർക്കാരേതര സേവനങ്ങൾ ,സബ്സിഡി ആനുകൂല്യങ്ങൾ ,പെൻഷനുകൾ ,സ്കോളർഷിപ്പുകൾ ,സാമൂഹിക ആനുകൂല്യങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ ,ഇൻഷുറൻസ് സേവനങ്ങൾ ,നികുതി ചുമത്തൽ സേവനങ്ങൾ ,വിദ്യാഭാസം ,തൊഴിൽ ,ആരോഗ്യരക്ഷ പോലെയുള്ള വിവിധ സേവനങ്ങൾക്ക്‌ ആധാർ സഹായകമാകേണ്ടതിനായി കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിൽ സൂക്ഷിച്ചിട്ടുള്ള സ്ഥിരവാസിയുടെ വിവരങ്ങൾ കൃത്യവും കാലാനുസൃതവുമാണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ് .

ഡെമോഗ്രഫിക്ക് വിവരങ്ങളുടെ പരിഷ്ക്കരണം ആവശ്യമായി വരുന്ന ഘട്ടങ്ങൾ :

  • വിവാഹം പോലെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാവുന്ന സംഭവങ്ങൾ പേര് ,മേൽവിലാസം പോലെയുള്ള തങ്ങളുടെ അടിസ്‌ഥാന വിശദാംശങ്ങൾ മാറ്റുന്നതിലേക്ക് സ്ഥിരവാസികളെ നയിച്ചേക്കാം .പുതിയ സ്‌ഥലങ്ങളി ലേക്കുള്ള കുടിയേറ്റം മൂലവും മേൽവിലാസവും മൊബൈൽ നമ്പറും മാറാം .വിവാഹം ,ബന്ധുവിന്റെ മരണം തുടങ്ങി ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ മൂലവും തങ്ങളുടെ ബന്ധുവിന്റെ വിശദാംശങ്ങളിൽ സ്ഥിരവാസികൾക്കു മാറ്റം വേണ്ടി വരാം .കൂടാതെ ,തങ്ങളുടെ മൊബൈൽ നമ്പർ ,ഇ-മെയിൽ ,വിലാസം എന്നിങ്ങനെയുള്ളവ മാറ്റാൻ സ്ഥിരവാസികൾ ക്കു വ്യക്തിപരമായ മറ്റു കാരണങ്ങൾ ഉണ്ടാവാം.
  • വിവിധ സേവനം നൽകൽ വേദികളിലെ മാറ്റങ്ങൾ വിവര കൈമാറ്റ സമ്മതത്തിനു മാറ്റങ്ങൾ വരുത്താനും കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിലേക്ക് മൊബൈൽ നമ്പർ ചേർക്കുന്നതിനും അപേക്ഷിക്കുന്നതിലേക്ക് സ്ഥിരവാസികളെ നയിച്ചേക്കാം.
  • സ്ഥിരവാസികളുടെ ഡെമോഗ്രഫിക്ക് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുന്നതുപോലെ എൻറോൾമെന്റ് പ്രക്രിയയ്‌ക്കിടെ വരുത്തുന്ന തെറ്റുകൾ .പ്രാഥമികമായും എൻറോൾമെന്റ് പിഴവുകൾ മൂലമാണ് ജനനത്തീയതി /വയസ്സ് ,ലിംഗം എന്നീ മണ്ഡലങ്ങൾക്കു മാറ്റം പ്രതീക്ഷിക്കുന്നത് .
  • ഒരു സ്ഥിരവാസിക്ക് ഇന്ധ്യയിലെവിടെയും എൻറോൾ ചെയ്യാമെന്നതിനാൽ ,'എ 'എന്ന ഭാഷ സംസാരിക്കുന്ന ഒരു തദ്ദേശവാസിയെ , 'ബി ' എന്ന ഭാഷ സംസാരിക്കുന്ന ഓപ്പറേറ്റർ എൻറോൾ ചെയ്യുകയും തുടർന്ന് , സ്ഥിരവാസിയുടെ എൻറോൾ ചെയ്ത പ്രാദേശിക ഭാഷ 'ബി ' ആവുകയും ചെയ്യുന്ന അവസ്‌ഥ ഉണ്ടാകാം .പിന്നീട് ,എൻറോൾ ചെയ്ത പ്രാദേശിക ഭാഷയിൽനിന്ന് സ്ഥിരവാസി ഇഷ്ടപെടുന്ന മറ്റൊന്നിലേക്ക് അയാൾക്കു മാറ്റണമെന്നുണ്ടാകും .അങ്ങനെയെങ്കിൽ ,ആധാർ കത്തിൽ അച്ചടിച്ചിട്ടുള്ള എല്ലാ ഡെമോഗ്രഫിക്ക് വിവരങ്ങളും പുതിയ പ്രാദേശിക ഭാഷയിൽ പരിഷ്ക്കരിക്കേണ്ടതുണ്ട്
  • എൻറോൾമെന്റ് /പരിഷ്‌ക്കരണ സമയത്ത് സമാഹരിച്ച തിരിച്ചറിയൽ രേഖ ,മേൽവിലാസ രേഖ എന്നിവയുടെ ലഭ്യതയും അവയുടെ ഗുണനിലവാരവും യുഐഡിഎഐ തിട്ടപ്പെടുത്തേണ്ടതും തൻറെ ഡെമോഗ്രഫിക്ക് വിവരങ്ങൾ പരിഷ്‌ക്കരിക്കാനും ആവശ്യമായ രേഖ സമർപ്പിക്കാനും സ്ഥിരവാസിയെ അറിയിക്കാൻ തീരുമാനിക്കേണ്ടതുമാണ് .

ബയോമെട്രിക് പരിഷ്‌ക്കരണം ആവശ്യമായി വരുന്ന ഘട്ടങ്ങൾ :

  • ആദ്യ എൻറോൾമെൻറ് വേളയിൽ അഞ്ചു വയസ്സിൽ കുറവാണെങ്കിൽ : 5 വയസ്സ് പൂർത്തിയാകുമ്പോൾ കുട്ടിയെ വീണ്ടും എൻറോൾ ചെയ്യേണ്ടതാണ് .എല്ലാ ബയോമെട്രിക്ക് വിവരങ്ങളും നൽകേണ്ടതുമാണ് .ഈ ഘട്ടത്തിൽ ഇരട്ടിപ്പ് ഒഴിവാക്കൽ നടത്തുന്നതാണ് ,അസ്സൽ ആധാർ നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ ഈ അപേക്ഷയെ പുതിയ എൻറോൾമെന്റിനുള്ള അപേക്ഷയ്‌ക്കു സമാനമായി കണക്കാക്കുന്നതാണ് .
  • എൻറോൾമെൻറ് വേളയിൽ അഞ്ചിനും നും 15 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് - സ്ഥിരവാസിക്ക് 15 വയസ്സു പൂർത്തിയാകുമ്പോൾ പരിഷ്ക്കരണത്തിനായി എല്ലാ ബയോമെട്രിക്കുകളും അയാൾ നൽകേണ്ടതാണ് .
  • എൻറോൾമെൻറ് വേളയിൽ 15 വയസ്സിനു മുകളിലുള്ളവർക്ക് -ഓരോ 10 വർഷം കൂടുമ്പോഴും തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ പരിഷ്‌ക്കരിക്കാൻ സ്ഥിരവാസികളോടു ശുപാർശ ചെയ്യുന്നു.
  • അപകടങ്ങളോ അസുഖങ്ങളോ പോലുള്ള കാര്യങ്ങൾ ബയോമെട്രിക് ഒഴിവാക്കലിലേക്കു നയിക്കുന്നു .
  • ആധാർ പ്രമാണീകരണ സേവനം സർവവ്യാപിയായിത്തീരുന്നതിനാൽ ,എൻറോൾമെൻറ് വേളയിലെ തെറ്റായ ബയോമെട്രിക്ക്‌ രേഖപ്പെടുത്തലിന്റെയോ രേഖപ്പെടുത്തിയ മോശം ബയോമെട്രിക്ക് ഗുണമേന്മയുടെയോ ഫലമായുണ്ടാകുന്ന പ്രമാണീകരണ ന്യൂനതകൾ (സാധുതയുള്ള ആധാർ നമ്പറോടു കൂടിയ ഒരു സ്ഥിരവാസിയെ ചട്ട വിരുദ്ധമായി നിരസിക്കുന്നതിനെ വ്യാജ നിരാകരണം എന്നു പറയുന്നു))മൂലം ബയോമെട്രിക്ക് പരിഷ്ക്കരണത്തിനായും സ്ഥിരവാസികൾക്കു സമീപിക്കാവുന്നതാണ് .സാങ്കേതികവിദ്യയിലെ പുരോഗതിയോടെ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ബയോമെട്രിക്കുകൾ കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിൽ ശേഖരി ക്കാനാവും
  • എൻറോൾമെന്റ് /പരിഷ്‌ക്കരണ വേളയിൽ രേഖപ്പെടുത്തിയ ബയോമെട്രിക് വിവരങ്ങളുടെ ഗുണനിലവാരം യുഐഡിഎഐക്കു പരിശോധിക്കാവുന്നതും നിശ്ചിത അടിസ്‌ഥാന തലത്തിലും താഴെ ബയോമെട്രിക്കുകൾ ഉള്ള സ്ഥിരവാസികളെ തങ്ങളുടെ ബയോമെട്രിക്കുകൾ പരിഷ്‌ക്കരിക്കുന്നതു സംബന്ധിച്ച് യുഐഡിഎഐ അറിയിക്കേണ്ടതാണ്

പരിഷ്ക്കാരിക്കാവുന്ന ആധാർ വിശദാംശങ്ങൾ :

ഡെമോഗ്രഫിക്ക് വിവരങ്ങൾ

പേര് ,മേൽവിലാസം ,ജനനതീയതി ,വയസ്സ് ,ലിംഗം മൊബൈൽ നമ്പർ ഇ-മെയിൽ വിലാസം ,ബന്ധുത്വനില ,വിവര കൈമാറ്റ സമ്മതം

ബയോമെട്രിക് വിവരങ്ങൾ

മിഴിപടലം ,വിരലടയാളങ്ങൾ ,മുഖത്തിന്റെ ചിത്രം

18 തിരിച്ചറിയൽ തെളിവു രേഖകളും 33 മേൽവിലാസ തെളിവു രേഖകളും യുഐഡിഎഐയുടെ പരിഷ്‌ക്കരണ പ്രക്രിയ അംഗീകരിക്കുന്നുണ്ട് . ദേശീയമായി click here for a nationally valid list of documents

പരിഷ്‌ക്കരണ മാർഗ്ഗങ്ങൾ

ഓൺലൈൻ പോർട്ടൽ മുഖേന

The Self-Service online mode offers demographic update to the residents where the resident can directly place the update request on the portal. The Aadhaar number and registered mobile number of the resident are required to login to the portal. The resident is authenticated using OTP on his/her registered mobile number. To complete the update process, resident needs to upload the supporting POI/POA documents, which will be verified against requested data at a later stage at UIDAI’s Update back-office by a Verifier. The resident needs to have mobile number registered with Aadhaar for using this service.

Using self-service Update Portal for online Aadhaar Data Update: Step 1 - Login to SSUP portal using Aadhaar and OTP, Step 2 - Select the fields to be updated, Step 3 - Fill the data in the selected fields, Step 4 - Submit the form & URN will be generated, Step 5 - Select the BPO for review of update, Step 6 - Attach original scanned copy of the support document, Step 7 - Using the URN check Aadhaar update status

2.സഹായ മാർഗം (എൻറോൾമെൻറ് കേന്ദ്ര സന്ദർശനം മുഖേന )

These are modes where residents place the demographic/biometric update request with the help of an operator at an Permanent Enrolment Centre. അത്തരം ഘട്ടത്തിൽ ,അപേക്ഷ സ്വീകരിക്കുന്ന വേളയിൽത്തന്നെ രേഖാപരമായ തെളിവും ഓപ്പറേറ്റർ സ്വീകരിക്കുന്നു .പരിഷ്‌ക്കരണ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ ,പാരിശോധകന്റെ രേഖാ പരിശോധനയും നടക്കുന്നു .സഹായ പരിഷ്ക്കരണത്തിൽ മൂന്നു മാർഗങ്ങളാണ്യുഐഡിഎഐ ഇപ്പോൾ വിഭാവനം ചെയ്‌തിട്ടുള്ളത്‌

a.അപ്ഡേറ്റ് ക്ലയന്റ് സ്റ്റാൻഡേഡ്

മണ്ഡലങ്ങൾ: എല്ലാ ബയോമെട്രിക്ക് -ഡെമോഗ്രാഫിക്ക് മണ്ഡലങ്ങളും പ്രാദേശിക ഭാഷയും പരിഷ്ക്കരിക്കാനാവും

Identity Authentication: Biometric check at the back-end.

 

രേഖാ പരിശോധന

  • രേഖാപരമായ തെളിവു വേണ്ട മണ്ഡലങ്ങള്ക്കുള്ള പരിശോധന നടത്തുന്നു.
  • യുഐഡിഎഐയോ എന്റോള്മെന്റ് / പരിഷ്ക്കരണ കേന്ദ്രത്തിലെ രജിസ്ട്രാര്മാരോ നിയമിച്ച പരിശോധകന് പരിശോധന നടത്തുന്നു
  • എന്റോള്മെന്റ് പ്രക്രിയാവേളയില് പാലിക്കുന്ന ഡിഡിഎസ്വിപി സമിതിയുടെ ശുപാര്ശകള്ക്ക് അനുസൃതമായിരിക്കണം പരിശോധനാ നടപടിക്രമം.

 

പത്രികാ പൂരണവും കൈപ്പറ്റു രസീതും

  • സ്ഥിരവാസി ആവശ്യപ്പെട്ടതു പോലെ അപ്ഡേറ്റ് ക്ളയന്റില് ഓപ്പറേറ്റര് ഇതു നിര്വഹിക്കുന്നു. സ്പെല്ലിങ്ങ്, ഭാഷാ പ്രശ്നങ്ങള്, ലിപ്യന്തരണം തുടങ്ങിയവയും കൈകാര്യം ചെയ്യുന്നു. ഓരോ പരിഷ്ക്കരണ അപേക്ഷയുടെയും അടിസ്ഥാനത്തില് ഓപ്പറേറ്റര് ബയോമെട്രിക്കായ അംഗീകാരം നല്കുന്നതാണ്. അനുധാവനം ചെയ്യാവുന്ന പരിഷ്ക്കരണ അപേക്ഷാ നമ്പറോടെയുള്ള കൈപ്പറ്റു രസീത് സ്ഥിരവാസിക്കു ലഭിക്കുന്നു.

 

അപേക്ഷയുടെ തരത്തിന്റെ അടിസ്ഥാനത്തില് കൈപ്പറ്റു രസീത് അച്ചടിച്ചതോ എസ്എംഎസ്/ ഇ മെയില് മുഖേനയുള്ളതോ ആയിരിക്കും. ഉദാഹരണത്തിന്, മൊബൈല് നമ്പര് പരിഷ്ക്കരണത്തിനു നല്കിയ മൊബൈല് നമ്പറില് കൈപ്പറ്റു രസീത് എസ്എംഎസ് ആയി ലഭിക്കാവുന്നതാണ്.

Biometric Update Process: Step 1 - Filling Application Form, Step 2 - Manual Verification of proof, Step 3 - Entry of Data into client software by operator, Step 4 - Biometric Authentication by Resident, Step 5 - Operator & Supervisor's Confirmation, Step 6 - Acknowledgement of Receipt

b.അപ്ഡേറ്റ് ക്ളയന്റ് ലൈറ്റ് (യുസിഎൽ)/h3>

ജനസംഖ്യാപരമായ എല്ലാ മണ്ഡലങ്ങളും ഫോട്ടോ, പ്രാദേശിക ഭാഷ എന്നിവയും പരിഷ്ക്കരിക്കാവുന്നതാണ്.

രജിസ്ട്രാര് / പ്രമാണീകരണ ഉപഭോക്തൃ ഏജന്സി: എല്ലാ രജിസ്ട്രാര്മാരും കെയുഎകളും

തിരിച്ചറിയല് പ്രമാണീകരണം സ്ഥിരവാസിയുടെ ബയോമെട്രിക്ക് പ്രമാണീകരണം

രേഖാ പരിശോധന

  • രേഖാപരമായ തെളിവു വേണ്ട മണ്ഡലങ്ങള്ക്കുള്ള പരിശോധന നിര്വഹിക്കുന്നു.
  • യുഐഡിഎഐയോ എന്റോള്മെന്റ്/ പരിഷ്ക്കരണ കേന്ദ്രത്തിലെ രജിസ്ട്രാര്മാരോ നിയമിച്ച പരിശോധകന് നടത്തുന്ന പരിശോധന
  • എന്റോള്മെന്റ് പ്രക്രിയാവേളയില് പാലിക്കുന്ന ഡിഡിഎസ്വിപി സമിതിയുടെ ശുപാര്ശകള്ക്ക് അനുസൃതമായിരിക്കണം പരിശോധനാ നടപടിക്രമം.

 

പത്രികാ പൂരണവും കൈപ്പറ്റു രസീതും

  • സ്ഥിരവാസി ആവശ്യപ്പെട്ടതുപോലെ അപ്ഡേറ്റ് ക്ളയന്റില് ഓപ്പറേറ്റര് നിര്വഹിക്കുന്നു. അനുധാവനം ചെയ്യാവുന്ന പരിഷ്ക്കരണ അപേക്ഷാ നമ്പറോടു കൂടിയ കൈപ്പറ്റു രസീത് സ്ഥിരവാസിക്കു ലഭിക്കും. ഓരോ പരിഷ്ക്കരണ അപേക്ഷയുടെയും അടിസ്ഥാനത്തില് ബയോമെട്രിക്കായ അംഗീകാരം ഓപ്പറേറ്റര് നല്കുന്നതാണ്.

 

c.പ്രമാണീകരണ ഉപഭോക്തൃ ഏജന്സിയുടെ സാന്നിദ്ധ്യ കേന്ദ്രത്തിലൂടെയുള്ള പരിഷ്ക്കരണം

പ്രമാണീകരണ ഉപഭോക്തൃ ഏജന്സികള് കൂടി ആയിത്തീരുന്ന തിരഞ്ഞെടുക്കപ്പെട്ട രജിസ്ട്രാറാണ് ഈ മാര്ഗം ഉപയോഗിക്കുക. പരിഷ്ക്കരണത്തിനായി അപേക്ഷ/ ഏപിഐകള് യുഐഡിഎഐ നല്കുന്നതാണ്. രജിസ്ട്രാര്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര് ജനസംഖ്യാപരമായി പ്രത്യേകമായ മണ്ഡലം സമാഹരിക്കല്/ സൃഷ്ടിക്കല്/ അധീനതയില് വയ്ക്കല് അല്ലെങ്കില് കൈകാര്യം ചെയ്യല് സംബന്ധിച്ച് അറിവുള്ളവരും അത്തരം വിവരങ്ങളുടെ പരിപാലകരും ആയിരിക്കും.

മണ്ഡലങ്ങള്: ജനസംഖ്യാപരമായ മണ്ഡലങ്ങള്

തിരിച്ചറിയല് പ്രമാണീകരണം പ്രമാണീകരണ ഉപഭോക്തൃ ഏജന്സിയുടെ ഉപകരണത്തിലെ സ്ഥിരവാസിയുടെ ശാരീരിക പ്രമാണീകരണത്തിന് ആവശ്യമെങ്കില് മറ്റ് /അധിക ഓത്ത് ഘടകങ്ങള് ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഐഡിഎഐക്കു തീരുമാനമെടുക്കാവുന്നതാണ്. ഈ മാതൃകയില് പരിഷ്ക്കരണ അപേക്ഷകള് സ്വീകരിക്കുന്നതിന് ഉദാഹരണമാണ് മൊബൈല് ഒറ്റത്തവണ പാസ്വേഡ്. ഓരോ പരിഷ്ക്കരണ അപേക്ഷയുടെയും അടിസ്ഥാനത്തില് ഓപ്പറേറ്റര് ശാരീരിക വിശദാംശങ്ങള് സംബന്ധിച്ച് അംഗീകാരം നല്കുന്നതാണ്. അതിന്പ്രകാരം, അവര്ക്ക് ആധാര് ഉണ്ടായിരിക്കണം.

ക്കുന്ന ഉപകരണത്തിന് /ഉപകരണങ്ങള്ക്ക് യുഐഡിഎഐയുടെ ഓത് മാനദണ്ഡങ്ങള് ബാധകമായിരിക്കും.

രേഖാ പരിശോധന രജിസ്ട്രാറുടെ പരിശോധനാ പ്രക്രിയയുടെയും സ്ഥിരവാസിയുടെ പ്രമാണീകരണത്തിന്റെയും അടിസ്ഥാനത്തില് യുഐഡിഎഐ പരിഷ്ക്കരണം സ്വീകരിക്കുന്നതാണ്. പരിശോധനാ ആവശ്യങ്ങള്ക്കായി ഇലക്ട്രോണിക്കായുള്ള/ സ്കാന് ചെയ്ത പകര്പ്പുകള് ഓണ്ലൈനായി ശേഖരിക്കാവുന്നതാണ്. രജിസ്ട്രാര്ക്ക് സ്ഥിരവാസിയുടെ ഓരോ അപേക്ഷയോടൊപ്പം ഈ രേഖയുടെ പകര്പ്പുകള് സൂക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുകയോ പരിഷ്ക്കരണ അപേക്ഷാ നമ്പറുകള്, തീയതി, സമയം എന്നിവയുടെ അടിസ്ഥാനത്തില് സംഘങ്ങളായി ലഭ്യമാക്കുകയോ ചെയ്യാവുന്നതാണ്.

പത്രികാ പൂരണവും കൈപ്പറ്റു രസീതും

  • മൈക്രോ എടിഎം പോലെ, ബയോമെട്രിക്ക് പ്രമാണീകരണ സവിശേഷതയുള്ള ഉപകരണത്തില് രജിസ്ട്രാറുടെ ഓപ്പറേറ്റര് (ജീവനക്കാരന്/ പുറംകരാറുകാരന്) പത്രികാ പൂരണവും കൈപ്പറ്റു രസീതു നല്കലും നിര്വഹിക്കുന്നു. അനുധാവനം ചെയ്യാവുന്ന പരിഷ്ക്കരണ അപേക്ഷാ നമ്പറോടെയുള്ള കൈപ്പറ്റു രസീത് സ്ഥിരവാസിക്കു ലഭിക്കുന്നു. അപേക്ഷയുടെ തരത്തിന്റെ അടിസ്ഥാനത്തില് കൈപ്പറ്റു രസീത് അച്ചടിച്ചതോ എസ്എംഎസ്/ ഇ മെയില് മുഖേനയുള്ളതോ ആയിരിക്കും. ഉദാഹരണത്തിന്, മൊബൈല് നമ്പര് പരിഷ്ക്കരണത്തിനു നല്കിയ മൊബൈല് നമ്പറില് കൈപ്പറ്റു രസീത് എസ്എംഎസ് ആയി ലഭിക്കാവുന്നതാണ്. ഇലക്ട്രോണികവും അച്ചടിച്ചതുമായ രസീതുകള് നിര്മിക്കാനുള്ള പ്രവര്ത്തന ശേഷി എപിഐക്ക് ഉണ്ടായിരിക്കും. പരിഷ്ക്കരണ അപേക്ഷ സ്വീകരിച്ച ശേഷം, അച്ചടിച്ച രസീതുകള് നല്കാന് രജിസ്ട്രാര് തീരുമാനിക്കുന്നുവെങ്കില് അപ്രകാരം ആകാവുതാണ്.