ബ്രാൻഡ് ആധാർ
അവബോധ-ആശയവിനിമയ തന്ത്ര ഉപദേശക സമിതി
യുഐഡിഎഐയുടെ വിവര വിദ്യാഭ്യാസ ആശയ വിനിമയം എന്നത് ആധാറില്‍ നിന്ന് ലഭിക്കുന്ന വിവിധ ഉപയോഗങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് പങ്കാളികളിലും സ്ഥിരവാസികളിലും അവബോധം ഉണ്ടാക്കാനായി അവരെ പ്രബോധനം ചെയ്യുകഎന്നതാണ് ലക്ഷ്യം.സര്‍ക്കാരിന്റെയും മറ്റു പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ഉദ്ദേശിക്കപ്പെട്ട ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ആധാറിന്റെ പ്രയോഗം സംബന്ധിച്ച വിവരം പ്രചരിപ്പിക്കാന്‍ യുഐഡിഎഐക്കൊപ്പം രജിസ്ട്രാറും പ്രയത്നിക്കുന്നതാണ്.എല്ലാ സ്ഥിരവാസികളെയും പദ്ധതിയില്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തി എന്നുറപ്പാക്കാന്‍ താഴെപ്പറയുന്ന ആശയ വിനിമയത്തിലൂടെ ആധാറിന്‍റെ സന്ദേശം പ്രചരിപ്പിക്കാവുന്നതാണ്
- പ്രക്ഷേപണം,സംപ്രേഷണം : ടിവി,റേഡിയോ,അച്ചടി,ഇന്‍റര്‍നെററ്
- വിവരം: വാര്‍ത്തയും പ്രസിദ്ധീകരണങ്ങളും
- വാതില്‍പ്പുറം : പോസ്ടറുകള്‍,ഹാന്‍ഡ്‌ഔട്ടുകള്‍,ചുമര്‍ ചിത്രങ്ങള്‍,ബാനറുകള്‍,പരസ്യപ്പലകകള്‍
- വിനോദം: സിനിമ,സ്പോര്‍ട്ട്സ്,അംഗീകാരങ്ങള്‍
- വ്യക്തിപാരസ്പര്യം: ശ്രാവ്യം,ദൃശ്യം,ടെലികോം
- അടിസ്ഥാന സൗകര്യ പിന്തുണ: രജിസ്ട്രാറും എന്‍റോള്‍മെന്റ് ഏജന്‍സിയുടെ അടിസ്ഥാന സൌകര്യവും
ഐഇസി ഫണ്ടിംഗ്
നിര്‍മ്മാണ –നിര്‍വാഹണ ഘട്ടത്തില്‍ ആവശ്യമായ ധനസഹായം യുഐഡിഎഐ ലഭ്യമാക്കുന്നതാണ്.രജിസ്ട്രാറുമായി ബന്ധപ്പെട്ടുള്ളതും പക്കലുള്ളതും ആധാര്‍ ബ്രാന്‍ഡ് ഉള്‍പ്പെടുന്നതുമായ ആശയവിനിമയ വസ്തുവിനുള്ള ധനസഹായവും യുഐഡിഎഐ നല്‍കുന്നതാണ്.എന്നാല്‍,തങ്ങളുടെ പ്രത്യേക ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിവര പ്രചാരണത്തിനായി രജിസ്ട്രാറുടെ അധിക ആവശ്യകതകള്‍ രജിസ്ട്രാര്‍ വഹിക്കേണ്ടതാണ് പരസ്യം,പൊതുജനസമ്പര്‍ക്കം എന്നിവ പോലെയുള്ള പ്രസക്ത ഏജന്‍സികളോടൊപ്പം വിവര വിദ്യാഭ്യാസ വാര്‍ത്താവിനിമയ തന്ത്ര നിര്‍വഹണത്തിനായി യുഐഡിഎഐ യില്‍ നിന്നുള്ള ഒരു വാര്‍ത്താവിനിമയ തന്ത്ര നിര്‍വഹണത്തിനായി യുഐഡിഎഐ യില്‍ നിന്നുള്ള ഒരു സമര്‍പ്പിത സംഘവും രജിസ്ട്രാറോടൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതാണ്.
അവബോധ-ആശയവിനിമയ തന്ത്ര ഉപദേശക സമിതി
- യു ഐ ഡി പദ്ധതിയുടെ വിജയത്തിനായി ഒരു അവബോധ-ആശയവിനിമയ തന്ത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് യുഐഡിഎ ഐയുടെ ഉദ്ദേശ്യം നേടുവാനാവശ്യമായ അവബോധ-ആശയവിനിമയ തന്ത്രം ശുപാര്‍ശ ചെയ്യുക എന്ന നിയോഗത്തോടെ യുഐഡിഎഐ ഒരു അവലോകന-ആശയവിനിമയ സമിതിയെ നിയമിച്ചു.സമിതി സംഘടിപ്പിച്ചു കൊണ്ടുള്ള ഉത്തരവും അതിന്റെ നിയോഗവും ഇവിടെ കാണാവുന്നതാണ്: അവബോധ-ആശയവിനിമയ തന്ത്ര ഉപദേശക സമിതി ഉത്തരവ് .