ആധാര്‍ എന്‍റോള്‍മെന്‍റ്
ആധാർ കേന്ദ്രം സന്ദർശിക്കുക, എൻറോൾമെൻറ് പത്രിക പൂരിപ്പിക്കുക, ഡെമോഗ്രഫിക്കും ബയോമെട്രിക്കുമായ വിവരങ്ങൾ രേഖപ്പെടുത്തുക, തിരിച്ചറിയൽ -മേൽവിലാസ തെളിവിനുള്ള രേഖകൾ സമർപ്പിക്കുക എന്നിവ എൻറോൾമെൻറ് ഐഡി അടങ്ങുന്ന കൈപ്പറ്റു രസീത് വാങ്ങുന്നതിനു മുൻപുള്ള ആധാർ എൻറോൾമെൻറ് പ്രക്രിയയിൽ ഉൾപ്പെടുന്നു.ആധാർ എൻറോൾമെൻറിന്റ്റെ പ്രധാന ഭാഗങ്ങൾ ഇനി പറയുന്നു. ആധാര്‍ എന്‍റോള്‍മെന്‍റ് സൗജന്യമാണ്
- ആധാര്‍ എന്‍റോള്‍മെന്‍റ് സൗജന്യമാണ്
- താങ്കളുടെ തിരിച്ചറിയല്‍ എൻറോൾമെന്റ് കേന്ദ്രത്തിൽ ആധാർ മേല്‍വിലാസ രേഖകളുമായി ഇന്ത്യയിലെവിടെയുമുള്ള ഏതു അധികൃത ആധാര്‍ എന്‍റോള്‍മെന്‍റ് കേന്ദ്രത്തിലും താങ്കള്‍ക്ക് പോകാവുന്നതാണ്
- യുഐഡിഎഐ പ്രക്രിയയില്‍ വിശാലമായ തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസ രേഖകളും സ്വീകരിക്കുന്നു. പ്രമാണങ്ങളുടെ രാജ്യവ്യാപകമായ സാധുവായ ലിസ്റ്റിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക .തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്,പാസ്പോര്‍ട്ട്,ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയാണ് തിരിച്ചറിയലിനും മേല്‍വിലാസത്തിനും പൊതുവെയുള്ള രേഖകള്‍.
- ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായ പാന്‍ കാര്‍ഡും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയായി അനുവദനീയമാണ്.കഴിഞ്ഞ 3 മാസങ്ങളിലെ വെള്ളം,വിദ്യുച്ഛക്തി ,ടെലിഫോണ്‍ ബില്ലുകളും മേല്‍വിലാസം തെളിയിക്കല്‍ രേഖയില്‍ ഉള്‍പ്പെടുന്നു
- മേല്‍പ്പറഞ്ഞ പൊതുവായുള്ള രേഖകള്‍ താങ്കള്‍ക്കില്ലെങ്കില്‍ ഗസറ്റഡ് ഓഫീസറുടെ /തഹസീല്‍ദാറുടെ ലെറ്റര്‍ ഹെഡില്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ സാക്ഷ്യപത്രവും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നുണ്ട്.പാര്‍ലമെന്റ് അംഗം/എംഎല്‍എ /ഗസറ്റഡ് ഓഫീസര്‍/തഹസീല്‍ദാര്‍ ലെറ്റര്‍ ഹെഡില്‍ നല്‍കിയതോ വില്ലേജ് പഞ്ചായത്ത് തലവനോ തത്തുല്യ അധികാരിയോ (ഗ്രാമീണ മേഖലകള്‍ക്ക് )നല്‍കിയതോ ആയ ഫോട്ടോ പതിച്ച മേല്വിലാസ സാക്ഷ്യപത്രവും സാധുവായ മേല്‍വിലാസ രേഖയായി സ്വീകരിക്കുന്നുണ്ട്
- ഒരു കുടുംബത്തിലെ ആര്‍ക്കെങ്കിലും സ്വന്തമായി സാധുവായ രേഖകളില്ലെങ്കില്‍ പോലും ആ ആളുടെ പേര് അവകാശ രേഖയില്‍ ഉണ്ടെങ്കില്‍ സ്ഥിരവാസിയായ അയാള്‍ക്ക് തന്റെ പേര് എന്‍റോള്‍ ചെയ്യാവുന്നതാണ്.അങ്ങനെയെങ്കില്‍ ,സാധുവായ തിരിച്ചറിയല്‍ -മേല്‍വിലാസ രേഖകളുമായി അവകാശ രേഖയിലെ കുടുംബനാഥന്‍ /നാഥ ആദ്യം എന്‍റോള്‍ ചെയ്യേണ്ടതുണ്ട്.പിന്നീട് കുടുംബത്തിലെ മറ്റു അംഗങ്ങളെ അവര്‍ എന്‍റോള്‍ ചെയ്യുമ്പോള്‍ കുടുംബനാഥന് /നാഥയ്യ്ക് പരിചയപ്പെടുത്താവുന്നതാണ്.ബന്ധുത്വത്തിനുള്ള തെളിവായി പലവിധ രേഖകള്‍ യു ഐ ഡി എ ഐ സ്വീകരിക്കുന്നുണ്ട് . രാജ്യവ്യാപകമായ സാധുവായ ലിസ്റ്റിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
- രേഖകളൊന്നും ലഭ്യമല്ലാത്ത ഘട്ടത്തില്‍ എന്‍റോള്‍മെന്റ്കേന്ദ്രത്തില്‍ ലഭ്യമായ അവതാരകരുടെ സഹായവും സ്ഥിരവാസിക്ക് സ്വീകരിക്കാവുന്നതാണ്.രജിസ്ട്രാറാണ് അവതാരകരെ വിവരം അറിയിക്കുകകൂടുതല്‍ വിവരത്തിന് ബന്ധപ്പെട്ട രജിസ്ട്രാറുടെ ഓഫീസുമായി ദയവായി ബന്ധപ്പെടുക
ചുരുക്കത്തില്, എൻറോൾമെന്‍റിന് മൂന്നു സമീപനങ്ങളുണ്ട്:
രേഖകള്‍ അധിഷ്ഠിതമായ
- തിരിച്ചറിയല്‍ തെളിയിക്കുന്നതും (പിഒഐ) വിലാസം തെളിയിക്കുന്നതുമായ(പിഒഎ) സാധുവായ തെളിവിന്‍റെ സമര്‍പ്പണം
കുടുംബനാഥന്‍ (എച്ഒഎഫ്)അധിഷ്ഠിതമായ
- കുടുംബനാഥന്‍ കുടുംബത്തിലെ അംഗങ്ങളെ ബന്ധുത്വ രേഖകള്‍ മൂലം പരിചയപ്പെടുത്തവുന്നതാണ്.
പരിചയപ്പെടുത്തിയ ആള്‍ അധിഷ്ഠിതമായ
- വ്യക്തിത്വം തെളിയിക്കുന്നതും (പിഒഐ) വിലാസം തെളിയിക്കുന്നതുമായ(പിഒഎ) രേഖകള്‍ ഇല്ലായെങ്കില്‍ പരിചയപ്പെടുത്തുന്ന ആളുടെ സേവനം നേടാവുന്നതാണ്. പരിചയപ്പെടുത്തുന്ന വ്യക്തി രജിസ്ട്രാർ നിയമിച്ചതും ഒരു സാധുവായ ആധാർ നമ്പർ ഉണ്ടായിരിക്കണം
- എന്‍റോള്‍മെന്‍റ് കേന്ദ്രത്തില്‍ താങ്കളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ ഫോമില്‍ പൂരിപ്പിക്കുക.താങ്കളുടെ ഫോട്ടോ,കൈയടയാളങ്ങള്‍,മിഴിപടലം സ്കാന്‍ ചെയ്യല്‍ എന്നിവയെയും എന്‍റോള്‍മെന്റിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.നല്‍കിയ വിശദാംശങ്ങള്‍ താങ്കള്‍ക്കു വീണ്ടും കാണാവുന്നതും എന്‍റോള്‍മെന്റ് വേളയില്‍തന്നെ തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.താല്‍ക്കാലിക എന്‍റോള്‍മെന്‍റ് നമ്പറും എന്‍റോള്‍മെന്‍റ് വേളയില്‍ രേഖപ്പെടുത്തിയ മറ്റു വിശദാംശങ്ങള്‍ അടങ്ങിയ ഒരു രസീതും താങ്കള്‍ക്ക് ലഭിക്കുന്നതാണ്.എന്‍റോള്‍മെന്‍റ് ഡാറ്റായില്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ 96 മണിക്കൂറിനുള്ളില്‍ എന്‍റോള്‍മെന്‍റ് സെന്‍ററില്‍ രസീതുമായി പോകേണ്ടതാണ്
- ഒന്നിലേറെ എന്‍റോള്‍മെന്‍റ്കൾ നിരസിക്കപ്പെടുമെന്നതിനാൽ യുഐഡിഎഐയുടെ നിർദ്ദേശമില്ലെങ്കിൽ ഒരാൾ ഒരു പ്രാവശ്യം എൻറോൾ ചെയ്താൽ മതിയാകും .
- സ്ഥിരവാസിയുടെ വിവരങ്ങൾ അടങ്ങിയ പാക്കറ്റുകൾ, കേന്ദ്ര തിരിച്ചറിയൽ വിവര സംഭരണിയിൽ ലഭിച്ച ശേഷം -ആധാറിനായുള്ള കാത്തിരുപ്പ്കാലം 60 മുതൽ 90 ദിവസങ്ങൾ വരെ വ്യത്യാസപ്പെടാം.
എവിടെ എൻറോൾ ചെയ്യാം
നാഷണൽ പോപ്പുലേഷൻ രജിസ്ട്രാറിന്റെ സജ്ജീകരണത്തോടെ, , ആസാമിലും മേഖാലയയിലും ആധാർ എൻറോൾമെൻറ് v പ്രവർത്തനങ്ങൾ പൂർണ്ണമായും നിർവഹിക്കുന്നത് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആണ്. - മറ്റെല്ലാ സംസ്ഥാനങ്ങളിലെയും/ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്ഥിരവാസികൾ ഒരു ആധാർ എൻറോൾമെൻറ് കേന്ദ്രത്തിൽ / ആധാർ ക്യാമ്പുകളിൽ അല്ലെങ്കിൽ ഏതെങ്കിലും സ്ഥിര എൻറോമെൻറ് കേന്ദ്രത്തിൽ എൻറോൾ ചെയ്യേണ്ടതാണ്.