ആധാർ ലഭിക്കുന്നതിന് ഒരു വ്യക്തി എന്ത് വിവരങ്ങളാണ് നൽകേണ്ടത്?

ആധാർ (എൻറോൾമെന്റ്, പുതുക്കൽ ) റെഗുലേഷൻസ്, 2016, താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം ആധാർ എൻറോൾമെന്റ് പ്രക്രിയയിൽ ആവശ്യമായ ജനസംഖ്യാപരമായ,ബയോമെട്രിക്സ് വിവരങ്ങൾ നൽകുന്നു:

ആവശ്യമായ  ജനസംഖ്യാപരമായ വിവരങ്ങൾ -

പേര്

ജനനത്തീയതി

ലിംഗഭേദം

വിലാസം

മാതാപിതാക്കള്‍/രക്ഷാകര്‍ത്താവിന്റെ വിശദാംശങ്ങൾ (പ്രായപൂർത്തിയാകാത്തവർക്ക് ആവശ്യമാണ്)

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ഫോണും ഇമെയിലും (നിര്‍ബന്ധമല്ല)

ആവശ്യമായ ബയോമെട്രിക് വിവരങ്ങൾ -

ഫോട്ടോ

10 വിരലടയാളങ്ങൾ

ഐറിസ്

യുഐഡിഎഐ  ശേഖരിക്കേണ്ട ഡാറ്റാ ഫീൽഡുകളും പിന്തുടരേണ്ട പരിശോധനാ പ്രക്രിയയും നിർവചിക്കുന്നതിന് ശ്രീ എൻ. വിട്ടലിന്റെ അധ്യക്ഷതയിൽ യുഐഡിഎഐ  “ഡെമോഗ്രാഫിക് ഡാറ്റ സ്റ്റാൻഡേർഡ്സ് ആൻഡ് വെരിഫിക്കേഷൻ പ്രൊസീജിയർ കമ്മിറ്റി” രൂപീകരിച്ചു. 2009 ഡിസംബർ 9-ന് ഡാറ്റാ സ്റ്റാൻഡേർഡ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. പൂർണ്ണ റിപ്പോർട്ട് https://uidai.gov.in/images/UID_DDSVP_Committee_Report_v1.0.pdf എന്നതിൽ ലഭ്യമാണ്. രേഖപ്പെടുത്തേണ്ട  ബയോമെട്രിക് വിവരങ്ങളുടെ മാനദണ്ഡങ്ങളും സ്വഭാവവും നിർവചിക്കുന്നതിനായി ഡോ.ബി.കെ ഗൈറോളയെ  (ഡയറക്ടർ ജനറൽ, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ) ചെയർമാനാക്കി യുഐഡിഎഐ “ബയോമെട്രിക്‌സ് സ്റ്റാൻഡേർഡ് കമ്മിറ്റി” രൂപീകരിച്ചു. ബയോമെട്രിക്‌സ് സ്റ്റാൻഡേർഡ് കമ്മിറ്റിയുടെ റിപ്പോർട്ട് 2010 ജനുവരി 7-ന് സമർപ്പിച്ചു, ഇത് https://uidai.gov.in/images/resource/Biometric_Standards_Committee_Notification.pdf എന്നതിൽ ലഭ്യമാണ്.