ആധാർ വിവരശേഖരത്തിൽ നിന്ന് നിവാസിയുടെ വിവരങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ?

സർക്കാരിൽ നിന്ന് ലഭിക്കുന്ന മറ്റ് സേവനങ്ങളുടെ കാര്യത്തിലെന്നപോലെ, ആധാർ ലഭിച്ചുകഴിഞ്ഞാൽ, നിവാസിയുടെ വിവരങ്ങള്‍ വിവരശേഖരത്തിൽ നിന്ന് ഇല്ലാതാകാനുള്ള വ്യവസ്ഥയില്ല. നിവാസിയുടെ പ്രത്യേകത സ്ഥാപിക്കുന്നതിനായി നിലവിലുള്ള എല്ലാ രേഖകൾക്കുമെതിരെ വിവരശേഖരത്തിലെ ഓരോ പുതിയ എൻട്രിയുടെയും ഡി-ഡ്യൂപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനാൽ വിവരങ്ങള്‍ ആവശ്യമാണ്. ഈ പ്രക്രിയ പൂർത്തിയാക്കിയതിനുശേഷം മാത്രമേ ആധാർ നൽകൂ.