ഒരു ആധാർ നമ്പർ ഉടമ വിഐഡി മറന്നാൽ എന്തുചെയ്യും? അവന്/അവൾക്ക് വീണ്ടും ലഭിക്കാൻ കഴിയുമോ?

അതെ, പുതിയതോ /അല്ലെങ്കിൽ നിലവിലുള്ളതോ ആയ വിഐഡി വീണ്ടെടുക്കുന്നതിനു യുഐഡിഎഐ ഒന്നിലധികം വഴികൾ നൽകുന്നു. യുഐഡിഎഐയുടെ വെബ്സൈറ്റ് (www.myaadhaar.uidai.gov.in) ഇആധാർ, എംആധാർ മൊബൈൽ ആപ്ലിക്കേഷൻ, എസ്എംഎസ് മുതലായവ വഴിയാണ് ഈ ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുള്ളത്.

വിഐഡി വീണ്ടെടുക്കുന്നതിന് ആധാർ നമ്പർ ഉടമയ്ക്ക് ആധാർ ഹെൽപ്പ് ലൈൻ നമ്പറായ 1947 ലേക്ക് എസ്എംഎസ് അയക്കാവുന്നതാണ്. നിവാസികൾ ആർ വിഐഡി എന്ന് ടൈപ്പ് ചെയ്ത് ശേഷം തന്റെ ആധാറിന്റെ അവസാനത്തെ 4 അക്ക സംഖ്യയും ടൈപ്പ് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി 1947 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക.