വിഐഡിയുടെ പുനർനിർമ്മാണം അതേ വിഐഡിയിലേക്കോ അല്ലെങ്കിൽ മറ്റൊരു വിഐഡിയിലേക്കോ നയിക്കുമോ?

ഏറ്റവും കുറഞ്ഞ സാധുത കാലയളവിനുശേഷം (നിലവിൽ 1 കലണ്ടർ ദിവസമായി അല്ലെങ്കിൽ അർദ്ധരാത്രി 12 ന് ശേഷം) ആധാർ നമ്പർ കൈവശമുള്ളവർക്ക് പുതിയ വിഐഡി രൂപീകരിക്കുന്നതിനായി അഭ്യർത്ഥിക്കാം. ഈ രീതിയിൽ, പുതിയ വിഐഡി സൃഷ്ടിക്കുകയും മുമ്പത്തെ വിഐഡി മൂല്യമില്ലാതാകുകയും ചെയ്യും. ഒരുപക്ഷെ, നിവാസി തന്റെ വിഐഡി വീണ്ടെടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ അവസാനത്തെ സജീവമായ വിഐഡി ആധാർ നമ്പർ ഉടമയ്ക്ക് എസ്എംഎസ് വഴി ലഭ്യമാകുന്നതാണ്. വിഐഡി വീണ്ടെടുക്കുന്നതിന് ആധാർ നമ്പർ ഉടമയ്ക്ക് ആധാർ ഹെൽപ്പ് ലൈൻ നമ്പറായ 1947 ലേക്ക് എസ്എംഎസ് അയക്കാവുന്നതാണ്. നിവാസികൾ ആർ വി ഐ ഡി എന്ന് ടൈപ്പ് ചെയ്ത് ശേഷം തന്റെ ആധാറിന്റെ അവസാനത്തെ 4 അക്ക സംഖ്യയും          ടൈപ്പ് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി 1947 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കേണ്ടതാണ്.