എന്താണ് ബയോമെട്രിക് ലോക്കിംഗ്?

ഒരു ആധാർ ഉടമ തന്റെ ബയോമെട്രിക്സ് താൽക്കാലികമായി ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സേവനമാണ് ബയോമെട്രിക് ലോക്കിംഗ്/അൺലോക്കിംഗ്. നിവാസികളുടെ ബയോമെട്രിക്സ് രേഖയുടെ സ്വകാര്യതയും സുരക്ഷിതത്വവും ശക്തിപ്പെടുത്തുകയാണ് ഈ സൗകര്യം   ലക്ഷ്യമിടുന്നത്.